തിരുവനന്തപുരം : ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി വിഴിഞ്ഞം തീരസംരക്ഷണ സേനയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം വിഴിഞ്ഞം സെന്റ് ഫ്രാൻസിസ് സെയിൽസ് സീനിയർ സെക്കൻഡറി സ്‌കൂളിലും ക്രൈസ്റ്റ് കോളേജിലും ബോധവത്കരണം സംഘടിപ്പിച്ചു. തീരസംരക്ഷണ സേന കപ്പലായ സി-427ന്റെ കമാൻഡിംഗ് ഓഫീസർ അസിസ്റ്റന്റ് കമൻഡാന്റ് അഭിഷേക് സാംഗ്വാൻ 'സമുദ്രത്തിന്റെ അടിത്തട്ടിൽ ദിനംപ്രതി വർദ്ധിക്കുന്ന പ്ലാസ്റ്റിക്കിന്റെ നിർമ്മാർജനം' എന്ന വിഷയത്തിൽ സംസാരിച്ചു. 'ഇന്ത്യൻ തീരം,ഇന്ത്യൻ സംസ്‌കാരവും പൈതൃകവും' എന്ന വിഷയത്തിൽ സ്റ്റേഷൻ ഓപ്പറേഷൻ ഓഫീസർ അസിസ്റ്റന്റ് കമൻഡാന്റ് അരുൺ കുമാർ ക്വിസ് നടത്തി. അസി.കമൻഡാന്റ് അരുൺകുമാർ, സബോർഡിനേറ്റ് ഓഫീസർ എൻ.പി.എസ് കുമാർ എന്നിവർ നേതൃത്വം നൽകി.