chenkal-temple

പാറശാല: ചെങ്കൽ മഹേശ്വരം ശ്രീശിവപാർവതി ക്ഷേത്രത്തിലെ നിറപുത്തിരി വ്യാഴാഴ്ച പുലർച്ചെ നടക്കും. പ്രത്യേകം തയാറാക്കിയ പാടത്ത് ഉമാ വിത്ത് പാകി വളർത്തിയെടുത്ത ഞാർ നട്ട് വിളയിച്ചെടുത്താണ് നിറപുത്തിരിക്കായുള്ള നെൽക്കതിരുകൾ തയ്യാറാക്കിയത്. ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി,ക്ഷേത്ര മേൽശാന്തി കുമാർ മഹേശ്വരം എന്നിവരുടെ സാന്നിദ്ധ്യത്തിൽ കൊയ്തെടുത്ത കറ്റകൾ ഘോഷയാത്രയായി ക്ഷേത്ര പരിസരത്തെത്തിച്ചപ്പോൾ നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി.കെ.രാജ്‌മോഹൻ,ചെങ്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.ഗിരിജ,മറ്റ് ജനപ്രതിനിധികൾ,ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികൾ, ഭക്തജനങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു.നാളെ പുലർച്ചെ ക്ഷേത്രനട തുറന്ന് നിർമ്മാല്യ ദർശനത്തിനും ഗണപതി ഹോമത്തിനും ശേഷം പൂജിച്ച നെൽക്കതിരുകൾ ഭക്തജങ്ങൾക്കായി വിതരണം ചെയ്യുമെന്ന് ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി പറഞ്ഞു.