കാട്ടാക്കട: ശക്തമായ മഴയിൽ വീടിന് സമീപം മണ്ണിടിഞ്ഞതോടെ ഒരു കുടുംബത്തെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. പൂവച്ചൽ പഞ്ചായത്തിലെ കരംയംകോട് വാർഡിലെ കട്ടയ്ക്കോട് കരിയംകോട് ഗീതു ഭവനിൽ ജോൺ,ഭാര്യ സനൽഭായി എന്നിവരെയാണ് കട്ടയ്ക്കോട് സെന്റ് ആന്റണീസ് യു.പി സ്കൂളിൽ ആരംഭിച്ച ക്യാമ്പിലേക്ക് മാറ്റിയത്.

മഴയിൽ വീടിന്റെ ചുമരിനോട് ചേർന്ന ഭാഗത്ത് മണ്ണിടിഞ്ഞാണ് വീട് ഭീഷണിയിലായത്. ഇതോടെയാണ് കുടുംബത്തെ മാറ്റിപ്പാർപ്പിച്ചത്. കാട്ടാക്കട താലൂക്കിൽ കട്ടയ്ക്കോട്, അമ്പൂരി, വാഴിച്ചൽ മേഖലകളിലായി മൂന്ന് ക്യാമ്പുകളാണ് തുറന്നിട്ടുള്ളതെന്ന് കാട്ടാക്കട തഹസീൽദാർ അറിയിച്ചു.താലൂക്ക് ഓഫീസിലെ കൺട്രോൾ ടൂം 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്.