a

തിരുവനന്തപുരം:വ്യവസായ വാണിജ്യ വകുപ്പിന്റെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻട്രപ്രണർഷിപ്പ് ഡെവലപ്‌മെന്റ് (കെ.ഐ.ഇ.ഡി) പുതിയ സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കായി ബേക്കറി ഉത്പന്ന നിർമാണത്തിൽ അഞ്ച് ദിവസത്തെ റസിഡൻഷ്യൽ സംരംഭകത്വ വർക്ക്‌ഷോപ്പ് സംഘടിപ്പിക്കും. 30 മുതൽ സെപ്തംബർ മൂന്നുവരെ എറണാകുളം കെ.ഐ.ഇ.ഡി കാമ്പസിലാണ് പരിശീലനം. സർട്ടിഫിക്കേഷൻ,ഭക്ഷണം,താമസം,ജി.എസ്.ടി ഉൾപ്പെടെ 1,800 രൂപയാണ് കോഴ്സ് ഫീസ്.താത്പര്യമുള്ളവർ www.kied.info വഴി അപേക്ഷിക്കണം.കൂടുതൽ വിവരങ്ങൾക്ക് ഫോൺ:0484 2532890, 2550322,9605542061