
തിരുവനന്തപുരം : ആർ.സി.സിയിൽ കീമോ തെറാപ്പി കഴിഞ്ഞുവരുന്ന രോഗികൾക്ക് ലിഫ്റ്റ് പ്രവർത്തിക്കാത്തതിനാൽ പടിക്കെട്ടിറങ്ങേണ്ടിവരുന്ന സാഹചര്യമുണ്ടാകരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഇത്തരം സംഭവമുണ്ടായിട്ടുണ്ടെങ്കിൽ അത് പരിശോധിക്കണമെന്നും കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആർ.സി.സി ഡയറക്ടർക്ക് നിർദ്ദേശം നൽകി. ആർ.സി.സിയിലെ പുതിയ ബ്ലോക്കിലെ 5,6 നിലകളിലാണ് കീമോതെറാപ്പി നൽകുന്നത്. ഇവിടെ രാത്രിയിൽ കീമോതെറാപ്പി കഴിഞ്ഞു വരുന്ന രോഗികൾക്ക് ലിഫ്റ്റ്സൗകര്യം നിഷേധിക്കുന്നതായി കുമാരപുരം സ്വദേശി സലിം ജേക്കബ് പരാതിപ്പെട്ടിരുന്നു.