
തിരുവനന്തപുരം:ഇന്ത്യയിലെ മികച്ച ഐ.എ.എസ് കോച്ചിംഗ് ശൃംഖലയായ എ.എൽ.എസ് ഐ.എ.എസിൽ സിവിൽ സർവീസ് കോച്ചിംഗിന് താത്പര്യമുള്ള വിദ്യാർത്ഥികൾക്കായി സ്‌കോളർഷിപ്പ് പരീക്ഷ 6ന് രാവിലെ 11ന് സംഘടിപ്പിക്കും.രണ്ട് മണിക്കൂർ നീണ്ടുനിൽക്കുന്ന പരീക്ഷയിൽ 100 ഒബ്‌ജക്‌ടീവ് മാതൃകയിലുള്ള ചോദ്യങ്ങളുണ്ടാകും. പരീക്ഷയുടെ സിലബസ്, മാതൃക ചോദ്യപേപ്പർ എന്നിവ ലഭിക്കുന്നതിന് കോച്ചിംഗ് സ്ഥാപനത്തിൽ നേരിട്ടെത്തുക.സ്‌കോളർഷിപ്പ് പരീക്ഷാഫലം 8ന് പ്രഖ്യാപിക്കും. പരീക്ഷയിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഐ.എ.എസ് പരീക്ഷ ആദ്യ ഉദ്യമത്തിൽ എങ്ങനെ പാസാകാം എന്ന വിഷയത്തിൽ സൗജന്യ ഓറിയന്റേഷന് പങ്കെടുക്കാം.പരീക്ഷയിൽ ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും സ്‌കോളർഷിപ്പ് തുക നിശ്‌ചയിക്കുന്നത്.വിശദവിവരങ്ങൾക്ക് കിഴക്കേകോട്ട ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സിന്റെ മൂന്നാംനിലയിൽ പ്രവർത്തിക്കുന്ന കോച്ചിംഗ് സ്ഥാപനത്തിൽ നേരിട്ടെത്തണം. ഫോൺ: 9895074949