saikrishna-school

പാറശാല:ചെങ്കൽ സായികൃഷ്ണ പബ്ലിക് സ്കൂളിൽ നടക്കുന്ന 3 ദിവസത്തെ വാർഷിക കലാമേള സിനിമാ നടൻ കരമന സുധീർ ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ മോഹനകുമാരൻ നായർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ ടോപ് സ്കോർ നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. 500 ൽ പരം വിദ്യാർത്ഥികളാണ് ഈ കലാ മാമാങ്കത്തിൽ പങ്കെടുത്തത്.കലാമേളയിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് സൗത്ത് സോൺ സഹോദയ കോംപ്ലക്സ് നടത്തുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.അക്കാഡമിക് ഡയറക്ടർ ആർ.രാധാകൃഷ്ണൻ സ്വാഗതവും പ്രിൻസിപ്പൽ ടി.രേണുക നന്ദിയും പറഞ്ഞു.