തിരുവനന്തപുരം: സ്‌പോർട്സ് ടീം ഒരുക്കുന്നതിന് കോർപ്പറേഷൻ ജാതി തിരിച്ച് ടീമുകളെ തിരഞ്ഞെടുക്കുമെന്ന മേയർ ആര്യാ രാജേന്ദ്രനെതിരെ വേറിട്ട പ്രതിഷേധവുമായി എ.ബി.വി.പി നഗരസഭയ്ക്ക് മുന്നിൽ ഫുട്‌ബാൾ കളിച്ചാണ് എ.ബി.വി.പി പ്രതിഷേധിച്ചത്. മേയറുടെ പ്രഖ്യാപനത്തിലൂടെ ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിന്റെ വംശീയ വിവേചന അജണ്ടയാണ് പുറത്തുവന്നതെന്ന് എ.ബി.വി.പി നേതാക്കൾ പറഞ്ഞു. എ.ബി.വി.പി സംസ്ഥാന ജോയിന്റ് സെക്രട്ടറി എം. മനോജ്, ജില്ലാ സെക്രട്ടറി സ്റ്റെഫിൻ സ്റ്റീഫൻ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.