
വെമ്പായം:കേരള കോ ഒാപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ ജില്ലാ സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ജോയിന്റ് കൗൺസിൽ ഹാളിൽ കെ.സി.ഇ.സി ജില്ലാ പ്രസിഡന്റ് പി.പ്രകാശിന്റെ അദ്ധ്യക്ഷതയിൽ എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി എം.ജി. രാഹുൽ,സംസ്ഥാന പ്രസിഡന്റ് വിത്സൺ ആന്റണി,ജനറൽ സെക്രട്ടറി വി.എം.അനിൽ,എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് സോളമൻ വെട്ടുക്കാട്,സി.പി.ഐ തിരുവനന്തപുരം മണ്ഡലം സെക്രട്ടറി രാഖി രവികുമാർ എന്നിവർ സംസാരിച്ചു.സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച യാത്രഅയപ്പ് സമ്മേളനം എം.എം.സാബുവിന്റെ അദ്ധ്യക്ഷതയിൽ മന്ത്രി അഡ്വ.ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു.യാത്രഅയപ്പ് സമ്മേളനത്തിൽ മുരളി പ്രതാപ്,രമാദേവി അമ്മ,ബി.ഗോപാലകൃഷ്ണൻ നായർ,എസ്.അജയകുമാർ എന്നിവർ സംസാരിച്ചു.ഭാരവാഹികളായി പി.പ്രകാശ് (പ്രസിഡന്റ്),എം.എ.സാബു (വർക്കിംഗ് പ്രസിഡന്റ്),ഷറഫ്,ഷൈലാ ബീഗം (വൈസ് പ്രസിഡന്റ്),വി.എസ്.ജയകുമാർ (സെക്രട്ടറി),എസ്.സുരേഷ് കുമാർ,മോഹനൻ നായർ (ജോയിന്റ് സെക്രട്ടറി) എന്നിവരെയും തിരഞ്ഞെടുത്തു.