
ബോളിവുഡ് താരം അനുപം ഖേർ വീണ്ടും തെലുങ്കിലേക്ക്. രവിതേജ നായകനാവുന്ന ടൈഗർ നാഗേശ്വര റാവു എന്ന ചിത്രത്തിലൂടെയാണ് വീണ്ടും തെലുങ്കിൽ എത്തുന്നത്. രവി തേജയുടെ ആദ്യ പാൻ ഇന്ത്യൻ ചിത്രമായ ടൈഗർ നാഗേശ്വരറാവുവിന്റെ ചിത്രീകരണം പുരോഗമിക്കുന്നു.തെലുങ്ക്, തമിഴ്, കന്നട, മലയാളം, ഹിന്ദി ഭാഷകളിൽ ഒരുങ്ങുന്ന ചിത്രത്തിൽ നൂപൂർ സനോൻ, ഗായത്രി ഭരദ്വാജ് എന്നിവരാണ് നായികമാർ. ടൈഗർ നാഗേശ്വരറാവു എന്ന കുപ്രസിദ്ധ കള്ളന്റെ ജീവിതം പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രം അഭിഷേക് അഗർവാൾ ആർട്സിന്റെ ബാനറിൽ അഭിഷേക് അഗർവാൾ നിർമ്മിക്കുന്നു. അഭിഷേക് അഗർവാൾ നിർമ്മിച്ച ദ കാശ്‌മീർ ഫയൽസ് എന്ന ചിത്രത്തിന്റെ ഭാഗമായിരുന്നു അനുപം ഖേർ.ജി.വി. പ്രകാശ് കുമാർ സംഗീതസംവിധാനം ഒരുക്കുന്നു.