കല്ലമ്പലം: കരവാരം ഭഗവതിവിലാസം എൻ.എസ്.എസ് കരയോഗത്തിലേയ്ക്ക് നടന്ന മത്സര തിരഞ്ഞെടുപ്പിൽ നിലവിലെ ഭരണസമിതി സ്ഥാനാർഥികൾ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ജി.മണികണ്ഠൻപിള്ള (പ്രസിഡന്റ് ആൻഡ് ഇലക്ടറൽ പ്രതിനിധി), എസ്.ഗോപാലകൃഷ്ണപിള്ള (വൈസ് പ്രസിഡന്റ്), കെ.മോഹനചന്ദ്രൻ നായർ (സെക്രട്ടറി, താലൂക്ക് യൂണിയൻ പ്രതിനിധി), കെ.ഹരിലാൽ (ജോയിന്റ് സെക്രട്ടറി, താലൂക്ക് യൂണിയൻ പ്രതിനിധി), പി.വി ഗോപാലകൃഷ്ണക്കുറുപ്പ് (ട്രഷറർ), എസ്.ശിവദാസൻ നായർ, പി.ആർ ഭാർഗ്ഗവൻ ഉണ്ണിത്താൻ, ജി.സുകുമാരപിള്ള, വിജയകൃഷ്ണകുറുപ്പ്.കെ, അരുൺചന്ദ്രൻ എസ്.ആർ, ശ്രീചന്ദ്രൻ.എസ് എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.