ummen

കിളിമാനൂർ: നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്ന ഉമ്മൻചാണ്ടിക്ക് കിളിമാനൂർ ജംഗ്ഷനിൽ കോൺഗ്രസ് പ്രവർത്തകർ സ്വീകരണം നൽകി. കെ.പി.സി.സി അംഗം എൻ.സുദർശനൻ, ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ് എം.കെ.ഗംഗാധരതിലകൻ,മണ്ഡലം പ്രസിഡന്റുമാരായ അടയമൺ എസ്.മുരളീധരൻ, അനൂപ് തോട്ടത്തിൽ,എ.ആർ.ഷമീം, പഞ്ചായത്ത്‌ പ്രസിഡന്റ് ടി.ആർ.മനോജ്‌, ബ്ലോക്ക്‌ അംഗങ്ങളായ ജെ.സജി കുമാർ,ബൻഷാ ബഷീർ, പഞ്ചായത്ത് അംഗങ്ങളായ ചെറുനാരകംകോട് ജോണി, എസ്.ശ്യാംനാഥ്, പോങ്ങാനാട് രാധാകൃഷ്ണൻ,കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി ആദേഷ് സുധർമ്മൻ, മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ദീപ അനിൽ തുടങ്ങിയവർ പങ്കെടുത്തു.