തിരുവനന്തപുരം: കർഷകരുടെ കൃഷിയിടം സന്ദർശിച്ച് പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കുന്നതിനായി വെള്ളായണി ദക്ഷിണമേഖലാ പ്രാദേശിക ഗവേഷണകേന്ദ്രം 'കർഷകസാന്ത്വനം' പദ്ധതി നടത്തും. കാലവർഷക്കെടുതിയിൽ ദുരിതബാധിതരായ കർഷകർക്ക് സഹായമെത്തിക്കുന്നതിനായി കർഷകസാന്ത്വനം ഹെല്പ്‌ഡെസ്‌ക് രൂപീകരിച്ചിട്ടുണ്ട്. ബന്ധപ്പെടേണ്ട വിദഗ്ദ്ധരുടെ നമ്പരുകൾ: കീടനിയന്ത്രണം, പൊതുവായ കാർഷികപ്രശ്നങ്ങൾ: 8547058115. രോഗനിയന്ത്രണം,കൂൺകൃഷി: 8921541980. സുഗന്ധവിള, വാണിജ്യവിളപരിപാലനം: 8547105571.തേനീച്ചവളർത്തൽ: 9447428656. വിളപരിപാലനം: 9446177109. മണ്ണുപരിപാലനം: 9946464347.