
തിരുവനന്തപുരം: സലിൻ മാങ്കുഴിയുടെ കഥാസമാഹാരം പത U/A യുടെ നാലാം പതിപ്പിന്റെ പ്രകാശനം എഴുത്തുകാരൻ ടി.ഡി. രാമകൃഷ്ണൻ നിർവഹിച്ചു. രാധിക സി.നായർ പുസ്തകം ഏറ്റുവാങ്ങി. ജോണി എം.എൽ,പ്രദീപ് പനങ്ങാട്, വിനു എബ്രഹാം, വി.ഷിനിലാൽ, ശ്രീകണ്‌ഠൻ കരിക്കകം, ജേക്കബ് എബ്രഹാം, വി.എസ്.അജിത്ത്, പ്രതാപൻ, ബാബു എം.ടി,സലിൻ മാങ്കുഴി എന്നിവർ പങ്കെടുത്തു.