തിരുവനന്തപുരം: വെള്ളായണി റിസർച്ച് ടെസ്റ്റിംഗ് ആൻഡ് ട്രെയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ കർഷകർക്കും കർഷക കൂട്ടായ്മകൾക്കുമായി ട്രാക്ടർ, ഞാറുനടീൽ യന്ത്രം, പവ്വർ ടില്ലർ, ഗാർഡൻ ടില്ലർ, മിനി ടില്ലർ, സ്‌പ്രേയർ വിവിധ ചെറുകിട കാർഷിക യന്ത്രങ്ങൾ എന്നിവയിൽ മൂന്ന് ദിവസത്തെ പരിശീലനം നൽകും. പങ്കെടുക്കാൻ താത്പര്യമുള്ളവർ മേൽവിലാസം, ഫോൺ നമ്പർ സഹിതം rttctvpm@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കുകയോ, ട്രെയിനിംഗ് സെന്ററുമായി നേരിട്ട് ബന്ധപ്പെടുകയോ ചെയ്യണം. ഫോൺ: 9383470314, 9383470315.