തിരുവനന്തപുരം: കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ തൊഴിൽ നൈപുണ്യ പദ്ധതിയുടെ ഭാഗമായി പ്രാവച്ചമ്പലം പ്രധാനമന്ത്രി കൗശൽ കേന്ദ്രയിൽ 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് സൗജന്യമായി തൊഴിൽ പരിശീലനവും തൊഴിലും നൽകുന്നു. ഹോസ്പിറ്റൽ ഫ്രണ്ട് ഡെസ്ക് കോഓർഡിനേറ്റർ, റീട്ടെയിൽ ബില്ലിംഗ്, കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്മെന്റ്, ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് എന്നിവയിലാണ് സൗജന്യ പരിശീലനം നൽകുന്നത്. ഇതുകൂടാതെ പ്രീമിയം ലെവൽ കോഴ്‌സുകളായ സ്മാർട്ട് ഫോൺ ചിപ്പ് ലെവൽ ഇൻസ്‌പെക്ടർ, സർട്ടിഫൈഡ് എച്ച്.ആർ റിക്രൂട്ടർ, സി.സി ടിവി ഹൈ ലെവൽ സെക്യൂരിറ്റി എന്നിവയിലും അഡ്മിഷൻ ആരംഭിച്ചു. ഫോൺ: 9497499899, 7356553777.