തിരുവനന്തപുരം: കഴക്കൂട്ടം സൈനിക സ്‌കൂളിൽ ടിജിടി സോഷ്യൽ സയൻസ്, ടിജിടി ഫിസിക്സ് എന്നീ വിഷയങ്ങളിൽ താത്കാലിക അദ്ധ്യാപക തസ്തികയിലേക്കുള്ള വാക് ഇൻ ഇന്റർവ്യൂ 10ന് രാവിലെ 9ന് നടക്കും. യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ,അവയുടെ പകർപ്പ്, പാസ്‌പോർട്ട് സൈസ് ഫേട്ടോ, സൈനിക സ്‌കൂൾ പ്രിൻസിപ്പൽ കഴക്കൂട്ടം എന്ന പേരിലെടുത്ത 250 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് (നോൺ റീഫൺഡബിൾ) എന്നിവ സഹിതം താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂവിന് ഹാജരാകണം. വിശദാംശങ്ങൾ: www.sainikschooltvm.nic.in എന്ന സ്‌കൂൾ വെബ്‌സൈറ്റിൽ.