വർക്കല: നഗരസഭ ആരോഗ്യവിഭാഗവും ഫുഡ്‌ ആൻഡ് സേഫ്ടിയും സംയുക്തമായി പുന്നമൂട് മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ 200 കിലയോളം പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. പഴകിയ മത്സ്യം വില്പന നടത്തിയവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ച് വരികയാണെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.ഫുഡ്‌ ആൻഡ് സേഫ്ടി ഓഫീസർ ഡോ. പ്രവീൺ, നഗരസഭ ആരോഗ്യവിഭാഗം ജൂനിയർ ഹെൽത്ത്‌ ഇൻസ്പെക്ടർമാരായ അനിൽകുമാർ,അനീഷ്,സരിത എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

ll