വെഞ്ഞാറമൂട് :108 ആംബുലൻസിലെ മെഡിക്കൽ ടെക്നിഷ്യനായ യുവതിയെ രോഗി ആക്രമിച്ചതായി പരാതി. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. വേളാവൂരിൽ വച്ച് അപകടത്തിൽ പരിക്കുപറ്റിയ യുവാവിനെ ആശുപത്രിയിൽ എത്തിക്കാൻ നാട്ടുകാർ ആംബുലൻസ് വിളിച്ചതിനെ തുടർന്ന് കന്യാകുളങ്ങര സി.എച്ച്.സിയിലെ 108 ആംബുലൻസ് എത്തി. രോഗിയെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴി വണ്ടിയിലുണ്ടായിരുന്ന ലേഡി ഇ.എം.റ്റി സ്റ്റാഫിനെ രോഗി മർദിക്കുകയായിരുന്നത്രെ. ആംബുലൻസ് ഡ്രൈവർ അനിൽകുമാറാണ് ഇവരെ രക്ഷിച്ചത്. മെഡിക്കൽ കോളേജിൽ എത്തിയപ്പോൾ ആംബുലൻസിനും കേടുവരുത്തിയത്രേ. ഇയാൾക്കെതിരെ മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകി.