വർക്കല: ഡി.വൈ.എഫ്.ഐ കരുനിലക്കോട് യൂണിറ്റ് സംഘടിപ്പിച്ച പഠനോത്സവം 2022-ന്റെ ഭാഗമായി പൊയ്ക ഡബ്ല്യു.എൽ.പി.എസിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു.സി.പി.എം കരുനിലക്കോട് ബ്രാഞ്ച് സെക്രട്ടറി സജിത് റോയി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഷിജി,മുൻകൗൺസിലർ സുലേഖ, ഡി.വൈ.എഫ്.ഐ ഏരിയാകമ്മിറ്റി അംഗങ്ങളായ രോഹിത് വാജിത്,യൂണിറ്റ് സെക്രട്ടറി റിനു,സജിനകഹാർ,ധനുഷ്, എസ്.എം.സി ചെയർമാൻ കൃഷ്ണൻ, ഹെഡ്മാസ്റ്റർ ബദറുദ്ദീൻ,ഷാഫി എന്നിവർ സംസാരിച്ചു.