kk

ശിവഗിരി: ശിവഗിരി മഠത്തിന്റെ പോഷക സംഘടനയായ ഗുരുധർമ്മ പ്രചാരണസഭയുടെ കേന്ദ്ര ഉപദേശക സമിതി ചെയർമാനായി ഡോ. പി. ചന്ദ്രമോഹനനെ (വർക്കല) തിരഞ്ഞെടുത്തു.

കണ്ണൂർ, കർണ്ണാടക ഏനപ്പാ യൂണിവേഴ്സിറ്റികളുടെ മുൻ വൈസ് ചാൻസലറും പ്രശസ്ത ഹൃദയ ശസ്ത്രക്രിയാവിദഗ്ദ്ധനുമാണ്. മറ്റ് ഭാരവാഹികൾ- കെ.കെ. കൃഷ്ണാനന്ദ ബാബു, തൃശൂർ(വൈസ് ചെയർമാൻ), കുറിച്ചി സദൻ, കോട്ടയം (ജനറൽ കൺവീനർ), വി.ടി. ശശീന്ദ്രൻ ഇടുക്കി, ഇ.എം. സോമനാഥൻ, കോട്ടയം, അശോകൻ ശാന്തി (തിരുവനന്തപുരം), ആർ. സലിംകുമാർ (കോട്ടയം), പിറവന്തൂർ രാജൻ (കൊല്ലം), കെ.പി. പവിത്രൻ (കണ്ണൂർ) അംഗങ്ങൾ.