തിരുവനന്തപുരം: കേരള വാട്ടർ അതോറിട്ടിയിലെ ഓഫീസർമാരുടെ സംഘടനയായ, അസോസിയേഷൻ ഒഫ് കേരള വാട്ടർ അതോറിട്ടി ഓഫീസേഴ്‌സും (അക്വ) ജീവനക്കാരുടെ സംഘടനയായ കേരള വാട്ടർ അതോറിട്ടി എംപ്ലോയീസ് യൂണിയനും (സി.ഐ.ടി.യു) ചേർന്ന് നവകേരള നിർമ്മാണവും പുതുജലവിതരണത്തിന്റെ ഭാവിയും എന്ന വിഷയത്തിൽ ശില്പശാല നടത്തി. മന്ത്രി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. എസ്.തമ്പി, പി.എം.മുഹിയുദ്ദീൻ, ബൈജു, സുരേഷ്, ഉണ്ണികൃഷ്ണൻ, ഒ.ആർ.ഷാജി എന്നിവർ നേതൃത്വം നൽകി.