കോവളം: ജനമൈത്രി പൊലീസ് കോവളം, ലയൺസ് ക്ലബ് ഒഫ് കോവളം, എസ്.എൻ.ഡി.പി യോഗം കോവളം ശാഖ എന്നിവയുട സംയുക്താഭിമുഖ്യത്തിൽ കാരക്കോണം ഡോ. സോമർവെൽ മെമ്മോറിയൽ സി.എസ്.ഐ മെഡിക്കൽ കോളേജ്, മുത്തൂറ്റ് സ്നേഹാശ്രയ എന്നിവയുടെ സഹകരണത്തോടെ സൗജന്യ കിഡ്നി രോഗ നിർണയവും തിമിര ശസ്ത്രക്രിയ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.

കോവളം ശാഖാ ഹാളിൽ നടന്ന ക്യാമ്പ് കോവളം പൊലീസ് എസ്.എച്ച്.ഒ പ്രൈജു ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ്‌ ഒഫ് കോവളം പ്രസിഡന്റ്‌ കോവളം ടി.എൻ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ നിസാമുദ്ദീൻ, കോവളം മോഹനൻ, നന്ദകുമാർ, കോവളം ശാഖ സെക്രട്ടറി പി. സുകേശൻ, ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർമാരായ എ.എസ്.ഐ ബിജു.ടി,രാജേഷ്.ടി തുടങ്ങിയവർ സംസാരിച്ചു,