christnagar

മലയിൻകീഴ്: മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജ് കംപ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കംപ്യൂട്ടർ സാക്ഷരതാ പദ്ധതി നടപ്പിലാക്കി. കോളേജ് സംഘടിപ്പിക്കുന്ന വിവിധ സാമൂഹിക സേവന പദ്ധതികളുടെ ഭാഗമായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.മാറനല്ലൂർ പഞ്ചായത്ത് നിവാസികളായ 35 വയസിന് മുകളിൽ പ്രായമുള്ളവരെ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കിയത്.ഒരാഴ്ച ദൈർഘ്യമുള്ള പരിശീലന പരിപാടിയുടെ സിലബസ് തയ്യാറാക്കിയത് വിദ്യാർത്ഥികൾ പൊതുജനങ്ങൾക്കിടയിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ്. മൈക്രോസോഫ്ട് ഓഫീസ്,യുട്യൂബ്, ഇ - മെയിൽ,ബിൽ പേയ്മെന്റ്,മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷൻസ്,ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ്സ്,ഡിജി ലോക്കർ തുടങ്ങിയവയിൽ പരിശീലനം. പരിശീലന പരിപാടിയിൽ പങ്കെടുത്തവർക്ക് കോളേജ് മാനേജർ ഫാ.ഡോ.ടിറ്റോ വർഗീസ്, പ്രിൻസിപ്പൽ ഡോ.ജോളി ജേക്കബും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കംപ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗം മേധാവി ലിബി കുര്യൻ,അദ്ധ്യാപകരായ ലക്ഷ്മി വി,ദീപ്തി റാണി എസ്.എസ്‌. എന്നിവർ സംസാരിച്ചു.