തിരുവനന്തപുരം:പി.എൻ.പണിക്കർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി 15ന് രാവിലെ 10.30ന് ദേശഭക്തിഗാനാലാപന മത്സരം സംഘടിപ്പിക്കും.8, 9, 10 ക്ലാസുകളിലെ വിദ്യാർത്ഥികൾ 5 മുതൽ 7വരെ കുട്ടികൾ അടങ്ങുന്ന സംഘമാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്.ഒരു സ്കൂളിൽ നിന്നും ഒരു ടീം മാത്രം. കുറഞ്ഞത് 10 മിനിറ്റ് ദൈർഘ്യമുണ്ടാകണം.ഒന്നാം സമ്മാനം 1000 രൂപ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും സൈറ്റേഷനും. മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് പങ്കാളിത്ത സർട്ടിഫിക്കറ്റും നൽകും. തൈക്കാട് ഗവ. ആർട്സ് കോളേജിന് എതിർവശത്തുള്ള പി.എൻ.പണിക്കർ നോളജ് ഹാളിലാണ് മത്സരം. പങ്കെടുക്കുന്ന വിദ്യാർത്ഥികൾ സ്കൂളിലെ ഐഡന്റിറ്റി കാർഡോ,ഹെഡ്മാസ്റ്ററുടെ സമ്മതപത്രമോ ഹാജരാക്കണം.പങ്കെടുക്കാൻ താല്പര്യമുള്ളവർ 12ന് മുമ്പ് ഫോൺ മുഖേനയോ നേരിട്ടോ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ: 0471-2332426, 9447586981.