
തിരുവനന്തപുരം: ഒട്ടേറെപേരുടെ ജീവനെടുത്ത് സംസ്ഥാനത്ത് കലിതുള്ളി പെയ്ത തീവ്രമഴയുടെ ശക്തി കുറഞ്ഞു. തെക്ക് പടിഞ്ഞാറൻ കാലവർഷക്കാറ്റിന്റെ ശക്തി കുറഞ്ഞാണ് കാരണം.
അതേസമയം, വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്. തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യത. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതച്ചുഴി രൂപപ്പെട്ടെങ്കിലും ശക്തി പ്രാപിക്കാതെ കേരള തീരത്തുനിന്ന് വരുംദിവസങ്ങളിൽ അകന്നു പോകുമെന്ന് കാലാവസ്ഥാ കേന്ദ്രങ്ങൾ അറിയിച്ചു.
മലയോര മേഖലകളിൽ ജാഗ്രത പുലർത്തണം. മലവെള്ളമിറങ്ങി ജലാശയങ്ങൾ കരകവിഞ്ഞ് വെള്ളപ്പൊക്കത്തിനുള്ള സാദ്ധ്യതയുണ്ട്. മദ്ധ്യ, വടക്കൻ ജില്ലകളിലെ ചില മലയോര മേഖലകളിൽ ഉരുൾപൊട്ടലിനും സാദ്ധ്യത.
ഓറഞ്ച് അലർട്ട്
ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
യെല്ലോ
ഇന്ന് തിരുവനന്തപുരം, കൊല്ലം
മത്സ്യബന്ധനം പാടില്ല
കേരള തീരത്ത് ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യബന്ധനം പാടില്ല. ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം.