augu03g

ആറ്റിങ്ങൽ: ജനപ്രതിനിധിയാകാൻ കഴിഞ്ഞില്ലെങ്കിലും ജനമനസ്സുകളിൽ ജീവിക്കുന്ന നേതാവാണ് അഡ്വ .മോഹനചന്ദ്രനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മോഹനചന്ദ്രൻ കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ എട്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൾച്ചറൽ സമിതി പ്രസിഡന്റ് എ.നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. മോഹനചന്ദ്രൻ സ്മാരക പുരസ്കാരം ചെറിയാൻ ഫിലിപ്പിന് സമ്മാനിച്ചു. ഐ.പി.എസ് ലഭിച്ച വെയിലൂർ എ .ബി. ശില്പയെ യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സൻ അനുമോദിച്ചു. വിദ്യാഭ്യാസത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് പിരപ്പൻകോട് ശ്യാംകുമാറിനും, ജീവകാരുണ്യ പ്രവർത്തകനും കോൺഗ്രസ് നേതാവുമായ കൊയ്ത്തൂർക്കോണം സുന്ദരനും പുരസ്കാരങ്ങൾ നൽകി. ഡോ.എസ്.എസ്.ലാൽ,​യൂത്ത് കോൺഗ്രസ് നേതാവ് അനൂപ്, അഡ്വ.കൃഷ്ണകുമാർ,അജിത് കുമാർ, അഡ്വ.ഹാഷിം, ചാന്നാങ്കര എം.പി.കുഞ്ഞ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് തോന്നയ്ക്കൽ ജമാൽ, ആർ.എസ്.പി നേതാവ് കെ. ചന്ദ്രബാബു, അംബി രാജ്,​ എം.ജെ.ആനന്ദ്, കെ.പി. ലൈല, ജി.ഗോപകുമാർ എന്നിവർ സംസാരിച്ചു.