1

വിഴിഞ്ഞം: കോവളം ജനമൈത്രി പൊലീസും കോവളം ലയൺസ് ക്ലബും, കോവളം എസ്.എൻ.ഡി.പി യൂണിയനും സംയുക്തമായി മുത്തൂറ്റ് സ്നേഹ ആശ്രയയുടെ നേതൃത്വത്തിൽ സാജന്യ കിഡ്നി രോഗ നിർണയ പരിശോധന ക്യാമ്പും ഡോ. സോമർവെൽ മെമ്മോറിയൽ സി.എസ്.ഐ മെഡിക്കൽ കോളേജ് കാരക്കോണം സഹകരണത്തോടെ ബോധവത്കരണ ക്ലാസും തിമിര ശസ്ത്രക്രിയ ക്യാമ്പും നടത്തി. കോവളം എസ്.എച്ച്.ഒ പ്രൈജു ഉദ്ഘാടനം ചെയ്തു. കോവളം ലയൺസ് ക്ലബ്‌ പ്രസിഡന്റ്‌ കോവളം ടി.എൻ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ നിസാമുദ്ദീൻ, ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർമാരായ എ.എസ്.ഐ ബിജു.ടി, രാജേഷ്.ടി സംസാരിച്ചു. പ്രസ്തുത ക്യാമ്പിൽ ഇരുന്നൂറോളം പേർ പങ്കെടുക്കുകയും അഞ്ച് പേർക്ക് സൗജന്യ നേത്ര ശസ്ത്രക്രിയക്കായി കാരക്കോണം മെഡിക്കൽ കോളേജിൽ കൊണ്ടുപോകുകയും ചെയ്തു.