
വർക്കല: ഒറ്റൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് പേരേറ്റിൽ വലിയവീട്ടിൽ ആർ.സുഭാഷ് (67) നിര്യാതനായി. പേരേറ്റിൽ ജ്ഞാനോദയസംഘം ഗ്രന്ഥശാലാ പ്രസിഡന്റും പി.ആർ.എ ഉപദേശക സമിതി അംഗവും കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റുമായിരുന്നു. ജ്ഞാനോദയസംഘം ഗ്രന്ഥശാലയിൽ പൊതുദർശനത്തിനു ശേഷം 11.30 ന് വീട്ടുവളപ്പിൽ സംസ്കാരം നടന്നു. സാമൂഹിക സാംസ്കാരിക രാഷ്ട്രീയരംഗത്തെ പ്രമുഖർ ഉൾപ്പെടെ വൻജനാവലി അന്തിമോപചാരം അർപ്പിച്ചു. ഭാര്യ സുനിതകുമാരി.എസ് (ബീന). മകൾ: ഉമഷിബിൻ. മരുമകൻ: ഷിബിൻദാസ്.