kk

വർക്കല :സംസ്ഥാന വനിതാ കമ്മീഷനും വർക്കല ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി വർക്കല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച 'ഗർഭകാല പരിചരണവും സാമൂഹികാരോഗ്യവും' എന്ന ജില്ലാ സെമിനാർ സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ അഡ്വ.പി. സതീദേവി ഉദ്ഘാടനം ചെയ്തു. വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിത സുന്ദരേശൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. രാഖി ചന്ദ്രൻ സെമിനാറിന് നേതൃത്വം നൽകി. ജില്ലാപഞ്ചായത്ത് അംഗങ്ങളായ ഗീതാ നസീർ, വി. പ്രിയദർശിനി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കുഞ്ഞുമോൾ,രജനി അനിൽ, ബെന്നി.കെ.ജി, കേരള വനിതാ കമ്മീഷൻ പ്രോജക്ട് വർക്കല ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനിത,എസ്.ബാബു,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അനൂപ് കുമാർ.എൻ.എന്നിവർ സംസാരിച്ചു.