z1

ഉദിയൻകുളങ്ങര: തൊഴിലുറപ്പ് ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാർ നിലപാടുകൾക്കെതിരെ വെള്ളറട ഏരിയയിലെ നൂറിലേറെ കേന്ദ്രങ്ങളിൽ പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിച്ചു.സി.കെ. ഹരീന്ദ്രൻ എം.എൽ.എ,സി.പി.എം വെള്ളറട ഏരിയ സെക്രട്ടറി ഡി.കെ. ശശി, തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി ടി.എൽ. രാജ്,തോട്ടത്തിൽ മധു,അനിതാ മധു,ടി.ചന്ദ്രബാബു,ടി.ആർ. ഷാജികുമാർ, ആർ.അമ്പിളി,എസ്.എസ്. വിനോദ്,എസ്.എസ്. റോജി,പാലിയോട് ശ്രീകണ്ഠൻ,കെ.കെ. സജയകുമാർ,എച്ച്.എസ്. അരുൺ,എസ്.ഉഷകുമാരി,സി.എസ്. ഗീതാ രാജശേഖരൻ,ആർ.പരമേശ്വരൻ പിള്ള,ഒ.ഗിരിജകുമാരി തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു.