തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ആരോഗ്യപദ്ധതികളും സേവനങ്ങളും ജനങ്ങളിലേയ്ക്ക് എത്തിക്കാനും ആരോഗ്യ അവബോധം സൃഷ്ടിക്കാനുമായി സംഘടിപ്പിക്കുന്ന ബ്ലോക്കുതല ആരോഗ്യമേളകൾക്ക് ശനിയാഴ്ച ജില്ലയിൽ തുടക്കമാകും. ആരോഗ്യ മേഖലയിലെ വെൽനസ് ക്ലിനിക്കുകളുടെ നാലാം വാർഷികത്തോടനുബന്ധിച്ചാണ് ബ്ലോക്കുതല ആരോഗ്യമേള സംഘടിപ്പിക്കുന്നത്.പോത്തൻകോട് ബ്ലോക്കിന്റെ ആരോഗ്യമേള ശനിയാഴ്ച മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും.പോത്തൻകോട് ലക്ഷ്മി വിലാസം ഹൈ സ്‌കൂളിൽ രാവിലെ 9ന് നടക്കുന്ന ചടങ്ങിൽ അടൂർപ്രകാശ് എം.പിയും വി.ശശി എം.എൽ.എയും പങ്കെടുക്കും.