turst

മലയിൻകീഴ്: ട്രിവാൻഡ്രം എൻജിനിയറിംഗ് സയൻസ് ആൻഡ് ടെക്നോളജി റിസർച്ച് പാർക്ക്‌ (ട്രസ്റ്റ് പാർക്ക്) വിളപ്പിൽശാലയിൽ സ്ഥാപിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ട്രസ്റ്റ് പാർക്ക് രൂപീകരണത്തിന് എ.പി.ജെ. അബ്ദുൾകലാം സാങ്കേതിക സർവകലാശാലയാണ് ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നത്. സാങ്കേതിക സർവകലാശാലയ്ക്കായി ഏറ്റെടുത്ത സ്ഥലത്തോടുചേർന്ന 50 ഏക്കറിൽ 350 കോടി രൂപ ചെലവഴിച്ചാണ് ട്രസ്റ്റ് പാർക്കും ടൗൺഷിപ്പും നിർമ്മിക്കുന്നത്.അക്കാഡമിക് സമൂഹവും വ്യാവസായിക മേഖലയും ചേർന്നുകൊണ്ടുള്ള സംരംഭങ്ങളുടെ രൂപീകരണമാണ് ട്രസ്റ്റ് പാർക്കിലൂടെ യാഥാർത്ഥ്യമാകുന്നത്. 5 വർഷത്തിനുള്ളിൽ 100 കമ്പനികൾ സ്ഥാപിക്കാനാണ് ലക്ഷ്യം.2017 ഫെബ്രുവരിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന് വിളപ്പിൽശാലയിൽ സാങ്കേതിക സർവകലാശാല ആരംഭിക്കാൻ തീരുമാനിച്ചത്.3 വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് തീരുമാനം.