rain

തിരുവനന്തപുരം: തിങ്കളാഴ്ച തുടങ്ങിയ പെരുമഴ മൂലം 7.43കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് കെ.എസ്.ഇ.ബി.

2,04,488 വീടുകളിൽ വൈദ്യുതി മുടങ്ങി. 2,820 സ്ഥലങ്ങളിൽ ലൈൻ പൊട്ടിവീണു. 1062 ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വൈദ്യുതിവിതരണം പൂർണമായി തടസ്സപെട്ടു. 13 ട്രാൻസ്‌ഫോർമറുകൾക്ക് കേടുപാടുണ്ടായി. ഹൈടെൻഷൻ ലൈനുകളിൽ 124 പോസ്റ്റുകളും ലോ ടെൻഷൻ ലൈനുകളിൽ 682 പോസ്റ്റുകളും തകർന്നു. ഹൈ ടെൻഷൻ വൈദ്യുതി കമ്പികൾ 115സ്ഥലങ്ങളിലും ലോ ടെൻഷൻ കമ്പികൾ 2820സ്ഥലങ്ങളിലും പൊട്ടിവീണു. വിതരണ ശൃംഖല പൂർവസ്ഥിതിയിൽ എത്തിക്കാൻ ഏകദേശം 7.43കോടിരൂപ ചെലവ് വരുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

നാശ നഷ്ടം (ജില്ല തിരിച്ച്)- എറണാകുളം (73.62 ലക്ഷം രൂപ), തിരുവനന്തപുരം (112.63 ലക്ഷം), പത്തനംതിട്ട (48.65 ലക്ഷം), കൊല്ലം (22.91 ലക്ഷം), തൃശൂർ ( 59.33ലക്ഷം), കോട്ടയം (109.86ലക്ഷം), കോഴിക്കോട് (50 ലക്ഷം), കണ്ണൂർ (63.35 ലക്ഷം), കാസർഗോഡ് (58.79 ലക്ഷം), മലപ്പുറം (64.34 ലക്ഷം).