
തിരുവനന്തപുരം: ബി.ടെക് പരീക്ഷാഫലം പിൻവലിച്ചിട്ടില്ലെന്നും ചില കോളേജുകളിലെ ഫലം അപൂർണമായിരുന്നതിനാൽ പുതുക്കി പ്രസിദ്ധീകരിക്കുമെന്നും സാങ്കേതിക സർവകലാശാല അറിയിച്ചു.ആക്ടിവിറ്റി പോയിന്റുകൾ,ഓഡിറ്റ് കോഴ്സുകൾ,മൂക് കോഴ്സുകൾ എന്നിവ സംബന്ധിച്ച വിട്ടുപോയ വിവരങ്ങളും കൂട്ടിച്ചേർക്കും.ജൂലായ് 31വരെ ലഭിച്ച വിവരങ്ങൾ കൂട്ടിച്ചേർത്ത് കോളേജുകളുടെ വിജയശതമാനം,അക്കാഡമിക് പെർഫോമൻസ് ഇൻഡക്സ്,കോഴ്സ് തിരിച്ചുള്ള വിജയശതമാനം എന്നിവ വീണ്ടും പോർട്ടലിൽ പ്രസിദ്ധീകരിക്കുമെന്നും സർവകലാശാല അറിയിച്ചു.