kerala-university
kerala university

തിരുവനന്തപുരം: ഏഴാം സെമസ്​റ്റർ ബി.ടെക്, ഡിസംബർ 2021 (2008 സ്‌കീം, 2013 സ്‌കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ആഗസ്​റ്റിൽ നടത്തുന്ന എട്ട്, ആറ്, നാല് സെമസ്​റ്റർ ബി കോം (ഹിയറിംഗ് ഇംപയേർഡ്), ബി.എസ് സി കമ്പ്യൂട്ടർ സയൻസ് (ഹിയറിംഗ് ഇംപയേർഡ്) (2013 & 2019 സ്‌കീം) പരീക്ഷകൾ യഥാക്രമം ആഗസ്​റ്റ് 17, 19, 26 തീയതികളിൽ തുടങ്ങും.

19 ന് ആരംഭിക്കുന്ന രണ്ടാം വർഷ ബി.ബി.എ (ആന്വൽ സ്‌കീം - പ്രൈവ​റ്റ് രജിസ്‌ട്രേഷൻ) (റെഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷാടൈംടേബിൾ പ്രസിദ്ധീകരിച്ചു.

പോസ്​റ്റ് ഗ്രാജ്വേ​റ്റ് ഡിഗ്രി/ഡിപ്ലോമ (എസ്.ഡി.ഇ - 2017 അഡ്മിഷൻ മുതൽ) സപ്ലിമെന്ററി, മാർച്ച് 2022 വിജ്ഞാപന പ്രകാരമുളള പരീക്ഷകൾ 12 മുതൽ കാര്യവട്ടം എസ്.ഡി.ഇ. പരീക്ഷാകേന്ദ്രത്തിൽ നടത്തും.

രണ്ടാം സെമസ്​റ്റർ സി.ബി.സി.എസ് ബി.എ./ബി.എസ്‌സി./ബി കോം. (മേഴ്സിചാൻസ് - 2013 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴകൂടാതെ 22 വരെയും 150 രൂപ പിഴയോടെ 25 വരെയും 400 രൂപ പിഴയോടെ 27 വരെയും ഓഫ്‌ലൈനായി അപേക്ഷിക്കാം.

25 ന് തുടങ്ങുന്ന രണ്ടാം സെമസ്​റ്റർ എം.ബി.എ. മേഴ്സിചാൻസ് (2009 സ്‌കീം - 2010, 2011, 2012, 2013 അഡ്മിഷൻ, 2014 സ്‌കീം - 2014, 2015, 2016, 2017 അഡ്മിഷൻ) പരീക്ഷാരജിസ്ട്രേഷൻ തുടങ്ങി. പിഴ കൂടാതെ 11 വരെയും 150 രൂപ പിഴയോടെ 16 വരെയും 400 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം.

വിവിധ പഠനവകുപ്പുകളിലേക്കുള്ള പി.ജി, എം.ടെക്. 2022 അഡ്മിഷന്റെ ഒന്നാംഘട്ടം 10 ന് നടത്തും. മെമ്മോ admissions.keralauniversity.ac.in/css2022 വെബ്‌സൈ​റ്റിൽ.