hss-allotment

തിരുവനന്തപുരം: ഹയർ സെക്കൻഡറി (വൊക്കേഷണൽ) വിഭാഗം ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്‌മെന്റ് 5 മുതൽ www.admission.dge.keralal.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. 10ന് വൈകിട്ട് 4 വരെയാണ് പ്രവേശനം. ഒന്നാം ഓപ്ഷൻ ലഭിച്ചിട്ടുള്ള വിദ്യാർത്ഥികൾക്ക് സ്ഥിരപ്രവേശനമാണ്. താഴ്ന്ന ഓപ്ഷനിലുള്ളവർക്ക് താത്കാലിക പ്രവേശനത്തിനും അവസരമുണ്ട്. 10 ന് വൈകിട്ട് 4ന് മുമ്പ് അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ റിപ്പോർട്ട് ചെയ്ത് പ്രവേശനം നേടിയില്ലെങ്കിൽ അഡ്മിഷൻ ലഭിക്കില്ല.