paddy

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ വിള സീസണിൽ സപ്ലൈകോ സംഭരിച്ചത് 7.48 ലക്ഷം ടൺ നെല്ല്.ഇതുവരെ 2062 കോടി രൂപ 2,48,237 കർഷകർക്കു വിതരണം ചെയ്തു. 2022-23 സീസൺ മുതൽ നെല്ലിന്റെ സംഭരണ വില 20 പൈസ കൂടി വർദ്ധിപ്പിച്ച് കിലോഗ്രാമിന് 28.20 രൂപയായി.ഈ തുക പുതിയ സീസണിൽ പ്രാബല്യത്തിൽ വരും.2022-23 വിള സീസൺ രജിസ്‌ട്രേഷൻ നടപടികൾ ആഗസ്റ്റ് ഒന്നിന് ആരംഭിച്ചു.സ്വന്തം ഭൂമിയിൽ കൃഷി ചെയ്യുന്നവർ ഫോം എയും പാട്ട ഭൂമിയിൽ കൃഷി ചെയ്യുന്നവർ ഫോം സിയും വഴിയാണ് ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടത്.വിവരങ്ങൾക്ക് www.supplycopaddy.in.