vazhakrishi

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ സംസ്ഥാനത്ത് നശിച്ചത് 6.39 ലക്ഷം വാഴകൾ. നഷ്ടം 34.03 കോടി. 7661 കർഷകർക്കാണ് നഷ്ടമുണ്ടായത്. മറ്റു വിളകൾ ഉൾപ്പെടെ മൊത്തത്തിലുള്ള കൃഷിനാശം 53.48 കോടിയുടേത്.

എറണാകുളം, പാലക്കാട്, കണ്ണൂർ, തൃശൂർ ജില്ലകളിലാണ് പ്രധാനമായും കാർഷികവിള നാശം ഉണ്ടായത്. സംസ്ഥാനത്താകെ 1659.56 ഹെക്ടറിലാണ് നാശം. 17,079 കർഷകരുടെ കൃഷിയിനങ്ങൾ നശിച്ചു. എറണാകുളത്താണ് ഏറ്റവുമധികം - 15.46 കോടി. കുറവ് ഇടുക്കിയിൽ- 35 ലക്ഷം രൂപയുടേത്. 5.8 ഹെക്ടറിലെ നെൽകൃഷി പൂർണമായി നശിച്ചു. നഷ്ടം 8.6 കോടി. രണ്ട് ഹെക്ടറിലെ പച്ചക്കറി കൃഷി നശിച്ചതിലൂടെ 86 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.