തിരുവനന്തപുരം: കോർപ്പറേഷനിലെ പട്ടികജാതി ഫണ്ട് തട്ടിപ്പ് കേസിൽ അറസ്റ്റിലായ തിരുവല്ലം സ്വദേശി സിന്ധു, കരകുളം സ്വദേശി അജിത എന്നിവരെ മ്യൂസിയം പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ഒന്നാം പ്രതി സിന്ധുവിന്റെ വീട്ടിലും തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകൾ നിർമ്മിച്ചതുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും പ്രതികളുമായി തെളിവെടുപ്പ് നടത്തി. ഇവരെ ചോദ്യം ചെയ്യുകയാണെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും അന്വേഷണ സംഘം അറിയിച്ചു.