വിതുര:തള്ളച്ചിറ റസിഡന്റ്സ് അസോസിയേഷന്റെയും തിരുവനന്തപുരം കണ്ണാശുപത്രിയുടെയും നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ഫെഡറേഷൻസ് ഒഫ് റസിഡന്റ്സ് അസോസിയേഷൻ വിതുര മേഖലാപ്രസിഡന്റ് ജി.ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.റസിഡന്റ്സ് പ്രസിഡന്റ് വേലായുധൻനായർ അദ്ധ്യക്ഷത വഹിച്ചു.വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി,തള്ളച്ചിറ വാർഡ്‌മെമ്പർ എസ്.സിന്ധു,അസോസിയേഷൻ സെക്രട്ടറി കെ.പ്രേമകുമാർ,ട്രഷറർ ശശിധരൻനായർ, മുൻ തള്ളച്ചിറ വാർഡ്‌ മെമ്പർ എൽ.അംബിക,ബിന്ദു,സുരേഷ്,ആർ.ശശികുമാർ എന്നിവർ പങ്കെടുത്തു.