v-d-satheesan

തിരുവനന്തപുരം: രാജ്യത്തിനും കോൺഗ്രസിനും വൈകാരിക ബന്ധമുള്ള നാഷണൽ ഹെറാൾഡിന്റെ ആസ്ഥാനം സീൽ ചെയ്ത് പാർട്ടിയെ നിശ്ശബ്ദമാക്കാനാകില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ്. സ്വന്തം വീടായ ആനന്ദ് ഭവൻ വിൽക്കേണ്ടി വന്നാലും നാഷണൽ ഹെറാൾഡ് പൂട്ടില്ലെന്ന് പണ്ഡിറ്റ്ജി പറഞ്ഞിട്ടുണ്ട്. നെഹ്‌റു അത്രയും ഇഷ്ടപ്പെട്ട നാഷണൽ ഹെറാൾഡ് നിലനിറുത്തുകയെന്നത് കോൺഗ്രസിന്റെ ചരിത്രപരമായ ബാദ്ധ്യതയായിരുന്നു. 2012ൽ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി രാഷ്ട്രീയ ലക്ഷ്യം വച്ച് നൽകിയ കേസിന്റെ മറവിലാണ് മോദി സർക്കാർ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കോൺഗ്രസ് നേതാക്കളെ വേട്ടയാടുന്നത്. കോൺഗ്രസിനെയും നേതാക്കളെയും അപകീർത്തിപ്പെടുത്താൻ രാഷ്ട്രീയ ലക്ഷ്യത്തോടെ ബി.ജെ.പി നടത്തുന്ന അസത്യ പ്രചാരണം മാത്രമാണ് ഈ കേസെന്നും സതീശൻ ചൂണ്ടിക്കാട്ടി.