തിരുവനന്തപുരം: വാട്ടർ അതോറിട്ടി ചെയർമാനായി ജലവിഭവ വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥിനെ നിയമിച്ചു.ചെയർമാനായിരുന്ന ടി.കെ.ജോസ് വിരമിച്ച സാഹചര്യത്തിലാണിത്.സാധാരണയായി സെക്രട്ടറിയാണ് വാട്ടർ അതോറിട്ടിയുടെ ചെയർമാനാകുന്നത്. ജോസിന് പകരം ആരോഗ്യവകുപ്പ് മുൻ സെക്രട്ടറി രാജൻ ഖോബ്രഗഡെയെ നിയമിച്ചെങ്കിലും ചുമതലയേറ്റെടുക്കാതെ അവധിയിൽ പ്രവേശിച്ചിരുന്നു.പിന്നാലെ അദ്ദേഹത്തെ കെ.എസ്.ഇ.ബി ചെയർമാനായി നിയമിച്ചു.ഇതോടെയാണ് പ്രണബ് ജ്യോതിനാഥിന് ചുമതല നൽകിയത്.