
തിരുവനന്തപുരം : ആകാശവാണിയുടെ സംസ്ഥാന വാണിജ്യ ശൃംഖല മേധാവി മല്ലിക കുറുപ്പ്, 31 വർഷത്തെ സേവനത്തിന് ശേഷം ഇന്ന് സർവീസിൽ നിന്ന് വിരമിക്കും. ആകാശവാണി കോഴിക്കോട്, കൊച്ചി, നാഗർകോവിൽ, തിരുവനന്തപുരം നിലയങ്ങളിലും മാർക്കറ്റിംഗ് വിഭാഗത്തിലും പ്രോഗ്രാം എക്സിക്യൂട്ടീവായി പ്രവർത്തിച്ചിട്ടുണ്ട്. അനന്തപുരി എഫ്.എം മുൻ ഡയറക്ടറായും പ്രവർത്തിച്ചു.