കടയ്ക്കാവൂർ: തൊഴിലുറപ്പ് മേഖലയെ തകർക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ തൊഴിലാളികൾ വാർഡുകളിൽ പ്രതിഷേധ പ്രകടനം നടത്തി. എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയന്റെ ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏരിയായിലെ എല്ലാ വാർഡുകളിലും പ്രതിഷേധ പ്രകടനം നടത്തി.

അഞ്ചുതെങ്ങ് നെടുങ്ങണ്ടയിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് യൂണിയൻ മേഖല ട്രഷറർ വിജയ് വിമൽ, ഗ്രാമപഞ്ചായത്ത് അംഗം സരിത, അജയ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് ചേർന്ന പ്രതിഷേധ യോഗം യൂണിയൻ ഏരിയ സെക്രട്ടറി എസ്.പ്രവീൺ ചന്ദ്ര ഉദ്ഘാടനം ചെയ്തു.