a

തിരുവനന്തപുരം:പുതിയ തൊഴിൽ കോഡുകൾ,സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും പൊതുവായ സാമ്പത്തിക വിഷയങ്ങൾ,സംഘടനാ പരിപാടികൾ എന്നിവ ചർച്ച ചെയ്യുന്നതിനായി ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ചിട്ടുള്ള 'തൊഴിലിന്റെ വർത്തമാനം' ശില്പശാല ഇന്ന് രാവിലെ 9ന് തൈക്കാട്
എം.എസ്.സുരേന്ദ്രൻ നഗറിൽ നടക്കും. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും.ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ അദ്ധ്യക്ഷതവഹിക്കും.യു.ഡി.എഫ് കൺവീനർ എം. എം.ഹസൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.ഡി.സി.സി പ്രസിഡന്റ് പാലോട് രവി മുഖ്യപ്രഭാഷണം നടത്തും.മുൻ പ്ലാനിംഗ് ബോർഡ് അംഗം സി.പി. ജോൺ സാമ്പത്തിക വിഷയങ്ങളെ അധികരിച്ച് പ്രഭാഷണം നടത്തും.