പാലോട്: മലയോര ഗ്രാമമായ ഞാറനീലിയ്ക്ക് തിലകക്കുറി ചാർത്തി നൂറിന്റെ നിറവിൽ ഡോ. അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ മോഡൽ റസിഡൻഷ്യൽ സ്കൂൾ. പട്ടികവർഗ്ഗ വികസന വകുപ്പിന്റെ കീഴിൽ 2003ലാണ് സ്കൂളിന്റെ പ്രവർത്തനമാരംഭിച്ചത്. കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നും പട്ടികജാതി, പട്ടികവർഗ്ഗ, ജനറൽ വിഭാഗത്തിലുള്ള കുട്ടികൾ ഈ വിദ്യാലയത്തിലെത്തുന്നു. റെസിഡൻഷ്യൽ വിദ്യാലയം ആയതിനാൽ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും താമസസൗകര്യം, മെസ്സ്, ഓപ്പൺ ജിംനേഷ്യം മുതലായവ ക്രമീകരിച്ചിരിക്കുന്നു. പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെ പ്രവർത്തിക്കുന്ന വിദ്യാലയത്തിൽ കർമ്മനിരതരായ അദ്ധ്യാപകരും സ്കൂൾ ഭരണസമിതിയും വിദ്യാർത്ഥികൾക്ക് വേണ്ടി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു. 10,12 ക്ലാസുകളിൽ പരീക്ഷയെഴുതിയ എല്ലാ വിദ്യാർത്ഥികളും ഉയർന്ന മാർക്കോടെ തുടർപഠനത്തിന് അർഹത നേടി. പത്താംക്ലാസിൽ 33 കുട്ടികൾ പരീക്ഷ എഴുതിയതിൽ 18 കുട്ടികൾ ഡിസ്റ്റിഗ്ഷനും 15 കുട്ടികൾ ഫസ്റ്റ് ക്ലാസും നേടി. പ്ലസ് ടുവിന് 11 കുട്ടികളാണ് പരീക്ഷ എഴുതിയത്. അതിൽ അഞ്ചു കുട്ടികൾ ഡിസ്റ്റിംഗ്ഷനും 6 കുട്ടികൾ ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി.

photo1