augu04f

ആറ്റിങ്ങൽ: ബി.എസ്.എൻ.എൽ ടെലിഫോൺ പോസ്റ്രുകൾ പിഴുത് അയൺ സോക്കറ്റും മറ്റ് അനുബന്ധ സാധനങ്ങളും മോഷ്ടിച്ച ആറ്റിങ്ങൽ വിളയിൽമൂല ചരുവിള വീട്ടിൽ പ്രമോദിനെ (42)​ പൊലീസ് അറസ്റ്റ് ചെയ്തു. മോഷണം ശ്രദ്ധയിൽപ്പെട്ട ബി.എസ്.എൻ.എൽ സബ് എൻജിനീയർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.