
തിരുവനന്തപുരം: ആസാദി കാ അമൃത് മഹോത്സവിനോടനുബന്ധിച്ച് കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് യു.പി - ഹൈസ്‌കൂൾ കുട്ടികൾക്കായി 'സ്വാതന്ത്ര്യസമര ചരിത്രക്വിസ് മത്സരം 2022' സംഘടിപ്പിക്കുന്നു. 7ന് രാവിലെ 11ന് തിരുവനന്തപുരം എസ്.എം.വി ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിലാണ് മത്സരം. പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുള്ള കുട്ടികൾ സ്‌കൂൾ ഐ.ഡി കാർഡോ പ്രധാന അദ്ധ്യാപകനിൽ നിന്നുള്ള സാക്ഷ്യപത്രമോ സഹിതം അന്നേദിവസം രാവിലെ 10ന് മുൻപ് എസ്.എം.വി സ്‌കൂളിൽ ഹാജരാകണം. കുട്ടികളുടെ രജിസ്‌ട്രേഷൻ നമ്പറുകൾ https://ksicl.org/india75quiz/ എന്ന ലിങ്കിൽ ലഭ്യമാണ്. പരിപാടിയോടനുബന്ധിച്ച് 50 ശതമാനം വിലകുറവിൽ സ്കൂളിൽ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകങ്ങളുടെ പ്രദർശനവും വില്പനയുമുണ്ട്. തളിര് സ്‌കോളർഷിപ്പിൽ ചേരാനുള്ള രജിസ്‌ട്രേഷൻ കൗണ്ടറും സ്കൂളിൽ അന്ന് പ്രവർത്തിക്കും.