നെയ്യാറ്റിൻകര: റോഡപകടങ്ങളിൽ ഗുരുതര പരിക്കേൽക്കുന്നവരെ യഥാസമയം ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിക്കുക എന്ന ലക്ഷ്യവുമായി നിംസ് മെഡിസിറ്റി സുരക്ഷാ ട്രോമാ കെയർ വോളന്റിയേഴ്‌സ് രൂപീകരിക്കുന്നു. റോഡപകടങ്ങളിൽപ്പെടുന്നവർക്ക് അടിയന്തര സഹായമെത്തിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. അപകടത്തിൽ പെടുന്നവരെ ഏറ്റവും സുരക്ഷിതമായി, ശാസ്ത്രീയമായി ആശുപത്രിയിൽ എത്തിക്കുന്നതിനായി നിംസ് മെഡിസിറ്റി രൂപം നൽകുന്ന ഈ സേനയിൽ സാമൂഹ്യ സന്നദ്ധ പ്രവർത്തനങ്ങളിൽ താല്പര്യമുള്ള പൊതുജനങ്ങൾ, യുവാക്കൾ, ആംബുലൻസ് ഡ്രൈവർമാർ, സ്പോർട്സ്, ആർട്സ് ക്ലബ് അംഗങ്ങൾ, വിദ്യാർത്ഥികൾ എന്നിവർക്ക് അംഗമാകാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രഥമ ശുശ്രുഷ, ട്രോമാ കെയർ എന്നിവയിൽ പരിശീലനത്തിന് പുറമെ സുരക്ഷാ, നിയമ, ആരോഗ്യ മേഖലയിലെ പ്രമുഖരുടെ പരിശീലനവും വിദഗ്ദ്ധ ക്ലാസുകളും നൽകും. ഫോൺ: 8075892018.